admin January 1, 2020

ദിവസം 50 രൂപ നീക്കിവെയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കോടീശ്വരനാകാം.പുതുവർഷത്തിൽ എടുക്കേണ്ട അടിസ്ഥാന സാമ്പത്തിക തീരുമാനങ്ങൾ ഏതൊക്കെയന്ന് നോക്കാം.

കരുതൽധനം സ്വരൂപിക്കുക ബാങ്കുകൾ ആർബിഐയിൽ കരുതൽധനം സൂക്ഷിക്കുന്നതുപോലെ എമർജൻസി ഫണ്ടായി ഓരോരുത്തരും പണം കരുതിവെയ്ക്കണം. അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഒരു നിശ്ചിത തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ, ബാങ്ക് എഫ്ഡിയിലോ നിക്ഷേപിക്കുന്നതാണ് നല്ലത്. 3-6 മാസത്തെ ശമ്പളമാണ് എമർജൻസി ഫണ്ടായി കരുതേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ ജോലി നഷ്ടമായാൽ പുതിയ ജോലി ലഭിക്കുന്നതുവരെ ജീവിക്കാൻ കരുതൽധനം സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ചികിത്സാചെലവ്, അപ്രതീക്ഷിതമായുണ്ടാകുന്ന മറ്റ് ചെലവുകൾ എന്നിവയ്ക്കും ഈതുക ഉപയോഗിക്കാം. ഇന്നുതന്നെ എമർജൻസി ഫണ്ടിലേയ്ക്ക് തുക മാറ്റിവെച്ചുതുടങ്ങാം.

ഒറ്റയടിക്ക് പണം മാറ്റിവെയ്ക്കാനില്ലാത്തവർ ഒരു ആർഡി ചേർന്ന് പ്രതിമാസം നിശ്ചിത തുക നിക്ഷേപിച്ച് എമർജൻസി ഫണ്ട് ഉണ്ടാക്കുക. കടംചോദിച്ചാൽപോലും ഈ പണം ആർക്കും കൊടുക്കരുതെന്നകാര്യം മറക്കേണ്ട! ദുർവ്യയം ഒഴിവാക്കാം സമ്പത്തുനേടാൻ ഏറ്റവും മികച്ച മാർഗം ദുർവ്യയം ഒഴിവാക്കുകയെന്നതാണ്. ഇങ്ങനെ മിച്ചംപിടിക്കുന്ന തുക, അത് ഒരു രൂപയിലായാലും നിക്ഷേപം നടത്തുക

Leave a comment.

Your email address will not be published. Required fields are marked*