admin January 1, 2020

നിങ്ങൾക്കും ധനവാനാകാം. നിങ്ങൾക്കുമുമ്പ് നിക്ഷേപം തുടങ്ങിയവരുടെ ഒപ്പമെത്താനോ അവരെ മറികടക്കാനോ എളുപ്പമല്ലെന്ന് മനസിലാക്കുക. ഒരുദിവസംപോലും വൈകുന്നത് നിങ്ങളുടെ ദീർഘകാല നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കും. വായ്പയോട് നോ പറയുക മിക്കവർക്കും അറിയാം വായ്പയെടുക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് നല്ലതല്ലെന്ന്. എന്നിരുന്നാലും ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മറ്റുമായി ആദ്യംതന്നെ വായ്പയെക്കുറിച്ച് ആലോചിക്കുന്നവരാണേറെയും. സീറോ പലിശനിരക്കിൽ ആകർഷിക്കപ്പെട്ട് കടക്കെണിയിൽ കുടുങ്ങുന്നവരാണേറെയും. ഇത്തരം ലോണുകൾ നിങ്ങളുടെ പ്രതിമാസ ബജറ്റിനെ ബാധിക്കും. ഭവനവായ്പയൊഴികെ മറ്റൊരുവായ്പയും എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. നിലിവിലുള്ള വായ്പകൾ അടച്ചുതീർക്കുന്നതിനെക്കുറിച്ച് ആലോചിക്കുക.

ആവശ്യത്തിന് ടേം കവറേജ് ഏർപ്പെടുത്തുക വരുമാനദാതാവിന്റെ അഭാവത്തിൽ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ടേം ഇൻഷുറൻസാണ് അനുയോജ്യം. കുടുംബത്തിന്റെ വാർഷികവരുമാനത്തിന്റെ 10 മുതൽ 15 ഇരട്ടിവരെയുള്ള തുകയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. അഞ്ച് ലക്ഷം രൂപ വാർഷികവരുമാനമുള്ളയാൾ മിനിമം 50 ലക്ഷം രൂപയുടെ കവറേജെങ്കിലും നൽകുന്ന പോളിസി എടുക്കണമെന്ന് ചുരുക്കം. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 50 ലക്ഷം കവറേജ് ലഭിക്കാൻ 30വയസ്സുള്ള ഒരാൾക്ക് പ്രതിവർഷം 10,000 രൂപയോളമാണ് പ്രീമിയമായി നൽകേണ്ടിവരിക. ഇങ്ങനെ ക്രോഡീകരിക്കാം നിക്ഷേപം ചെറിയതുകയിൽ ഇന്നുതന്നെ തുടങ്ങാം. നാളേയ്ക്കായി മാറ്റിവെയ്ക്കരുത്. അതിനായി ദിവസം 50 രൂപയെങ്കിലും നീക്കിവെയ്ക്കുക. മുകളിൽ വിശദമാക്കിയ തീരുമാനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. ദീർഘകാല ജീവിത ലക്ഷ്യങ്ങളുടെ തുടക്കമാകട്ടെ ഈ പുതുവർഷം. പുതുവർഷത്തിൽ ജീവിതം അടിച്ചുപൊളിക്കാം

Leave a comment.

Your email address will not be published. Required fields are marked*