ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് ശനിയാഴ്ചയാണെങ്കിലും ഓഹരി വിപണി പ്രവർത്തിക്കും. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണ ശനിയും ഞായറും ഓഹരി വിപണിക്ക് അവധിയാണ്. പ്രത്യേക ദിനംപ്രമാണിച്ചാണ് ഓഹരി വിപണി പ്രവർത്തിക്കുക. ധനമന്ത്രി നിർമല സീതാരാമന്റെ രണ്ടാമത്തെ ബജറ്റാണിത്. വ്യവസായികളും സാമ്പത്തിക വിദഗ്ധരുമായും പ്രധാനമന്ത്രി നേരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ ബജറ്റുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറ്റുകയാണ് ലക്ഷ്യം. വ്യക്തിഗത ആദായ നികുതിയിൽ ഇളവുനൽകുന്നതുൾപ്പടെയുള്ളകാര്യങ്ങൾ പരിഗണനയിലാണെന്ന് ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഓഹരി നിക്ഷേപത്തിനുള്ള ദീർഘകാല മൂലധനനേട്ടനികുതിയിന്മേൽ ഇളവുനൽകുന്നകാര്യവും ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. Stock exchanges to remain open on Budget day