ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50×100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market […]