admin April 2, 2020

ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50×100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market Price x 100.

നേട്ടം രണ്ടുതരത്തിൽ മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിച്ചാൽ രണ്ടുതരത്തിൽ മെച്ചമുണ്ട്. പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ ലഭിക്കുന്നതോടൊപ്പം മികച്ച നിലവാരത്തിൽ ഓഹരി വിലയെത്തിയാൽ വിറ്റ് ലാഭമെടുക്കുകയുമാകാം. ലാഭവിഹിതം വീണ്ടും നിക്ഷേപിച്ചിച്ചാൽ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയിൽതന്നെ വീണ്ടും നിക്ഷേപിച്ചും മികച്ച നേട്ടമുണ്ടാക്കാം. ഓഹരി വിപണിയിലെ ശബ്ദകോലാഹലങ്ങളിൽനിന്നുമാറി ദിവസേനയുള്ള വാങ്ങലുകളോ വിൽപ്പനയോ ഒഴിവാക്കി താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങി, ലാഭവിഹിതംകൂടി ആ ഓഹരിയിൽതന്നെ നിക്ഷേപിച്ച് ദീർഘകാലം കാത്തിരുന്നാൽ മികച്ച നേട്ടംതന്നെ നിക്ഷേപകന് സ്വന്തമാക്കാം.
മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ.

സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഇപ്പോള്‍ വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ easy യായി ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ നിന്നു ac ഓപ്പണ്‍ ചെയ്യാന്‍ താഴെ കാണുന്ന ലിങ്ക് കളില്‍ ക്ലിക്ക് ചെയ്ത് proceed
ചെയ്യുക . എന്ത് help നും സംശയ നിവരണങ്ങള്ക്കും Ph -0474 -2747768 (ZERODHA & UPSTOX AUTHORISED MARKETING SUPPORT HELPLINE)
UPSTOX – Open Demat Trading Account With Upstox – http://upstox.com/open-account/?f=3EJG
ZERODHA- Open Demat & Trading Account with Zerodha – https://signup.zerodha.com/?c=ZMPQRZ

Web: www.WealthOnline.in
Email : info@wealthonline.in
Ph -0474 -2747768

Leave a comment.

Your email address will not be published. Required fields are marked*